കോവിഡ് പ്രതിരോധം: മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ ഇന്ന് മുതല്‍

കോവിഡ് പ്രതിരോധം: മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ ഇന്ന് മുതല്‍

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍ രാജ്യത്തെ ആശുപത്രികളില്‍ ലഭ്യമാകും. ചൈനയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതല്‍ ഡോസായി നേസല്‍ വാക്‌സിന്‍ നല്‍കുന്നത്.

ചൊവ്വാഴ്ച മുതല്‍ രാജ്യത്തെ ആശുപത്രികളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും കരുതല്‍ വാക്‌സിന്‍ എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പ്രായമായവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും കരുതല്‍ വാക്‌സിന്‍ എടുക്കുന്നതിനെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

നേസല്‍ വാക്‌സിന് സര്‍ക്കാര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്ററായി നേസല്‍ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് മുതല്‍ കൊവിന്‍ ആപ്പിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും നേസല്‍ വാക്‌സിന്‍ ലഭ്യമാകും.

അതേസമയം രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കര്‍ശന പരിശോധന ആരംഭിക്കും. നിലവില്‍ കോവിഡ് ശക്തമായ ചൈനയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെയോ രോഗം ബാധിച്ച് മരിച്ചവരുടെയോ കൃത്യമായ കണക്ക് ലോകാരോഗ്യ സംഘടനയ്ക്ക് പോലും ലഭ്യമായിട്ടില്ല. ചൈനയ്ക്ക് ആവശ്യമായ പനിയടക്കമുളള രോഗങ്ങള്‍ക്കുളള മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.