കൊച്ചി: മലയാളി സൈക്കില്‍ പോളോ താരം നിദ ഫാത്തിമ ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിക്ക് ഹൈക്കോടതി അനുമതി. കോടതി ഉത്തരവോടെയാണ് നിദ ഫാത്തിമ നാഗ്പൂരില്‍ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ കോടതി ഉത്തരവില്‍ എത്തിയിട്ടും സംഘാടകര്‍ ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ കോടതയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതി തേടിയത്.
ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണ്‍ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നല്‍കിയത്. ഇന്ന് തന്നെ ഹര്‍ജി കോടതി പരിഗണിക്കും. നിദയുടെ മരണത്തില്‍കേരള സൈക്കിള്‍ പോളോ അസോസിയേഷനും കോടതിയെ സമീപിക്കും.
നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇടത് എംപി എ.എം ആരിഫാണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്.
കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്പൂരില്‍ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരില്‍ താരങ്ങള്‍ക്ക് നാഗ്പൂരില്‍ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല. സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരില്‍ മത്സരിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.