ക്രിസ്തുമസ് അനുരഞ്ജനത്തിനുള്ള അവസരം; എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരോട് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ക്രിസ്തുമസ് അനുരഞ്ജനത്തിനുള്ള അവസരം; എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരോട്  മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: ക്രിസ്തുമസ് അനുരഞ്ജനത്തിന്റെ അവസരമാണെന്ന് സിബിസിഐയുടെ പുതിയ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പ്രത്യേക കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍ വളരെ സ്‌നേഹത്തോടെ സഹോദരങ്ങളായ എല്ലാ പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും ക്രസ്തുമസ് ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ക്രിസ്തുമസ് അനുരഞ്ജനത്തിന്റെ അവസരമാണ്. കാരണം ദൈവം അവന്റെ സ്‌നേഹത്താല്‍ മനുഷ്യനായിത്തീര്‍ന്നുവെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം 16-ാം വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വി. കന്യകാമറിയത്തിന്റെയും വി. ഔസേപ്പ് പിതാവിന്റെയും മാധ്യസ്ഥം നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കട്ടെയെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശംസിച്ചു.

പൗരോഹിത്യ ശുശ്രൂഷയില്‍ ആയിരിക്കുന്ന നിങ്ങളോരോരുത്തര്‍ക്കും വ്യക്തിപരമായ ഒരു കുറിപ്പായിട്ടാണ് താന്‍ ഈ കത്ത് എഴുതുന്നതെന്നും അദ്ദേഹം പറയുന്നു. ദയവായി ഇതൊരു പൗരോഹിത്യ ശുശ്രൂഷ നടത്തുന്ന മൂത്ത സഹോദരനില്‍ നിന്നുള്ള പങ്കുവയ്ക്കലായി പരിഗണിക്കുക.

നമ്മുടെ അതിരൂപതയിലെ സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍, മനസാക്ഷി അനുസരിച്ച് നിങ്ങള്‍ക്ക് ഇത്തരമൊരു കത്തെഴുതാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറയുന്നു. പൗരോഹിത്യ മേലധികാരി എന്ന നിലയില്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സമീപനങ്ങളും നിങ്ങള്‍ നല്‍കുന്ന പൗരോഹിത്യ മഹത്വവുമായി പൊരുത്തപ്പെടുന്നതാകണം. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത രീതി നടപ്പിലാക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. സിനഡ് ഇത്തരമൊരു തീരുമാനം എടുത്തത് സഭയില്‍ ഐക്യം കൊണ്ടുവരാന്‍ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനെതിരെ എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. പരിശുദ്ധ പിതാവ് അംഗീകരിച്ച സിനഡിന്റെ തീരുമാനം പാലിക്കാത്തതും സഭയില്‍ ഇത് നടപ്പാക്കുന്നതിനെതിരെ സഭേതര രീതിയിലുള്ള പ്രതിഷേധങ്ങളും

അപ്പോസ്‌തോലിക ഭരണത്തെക്കുറിച്ച് അപ്പസ്‌തോലിക സിംഹാസനത്തെ വീണ്ടും ചിന്തിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.
അപ്പോസ്‌തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിന്റെ ആദ്യ ദിവസം മുതല്‍ താന്‍ പറയുന്നത് സിനഡല്‍ തീരുമാനം നടപ്പിലാക്കുക എന്നതാണ്. പരിശുദ്ധ പിതാവ് ഭരമേല്‍പിച്ചിരിക്കുന്ന നിയോഗം

പ്രാവര്‍ത്തികമാക്കുക എന്നതാണ് തന്റെ നിയോഗം. അധികാരികളുടെ തീരുമാനം അനുസരിക്കാന്‍ നിങ്ങളോട് താഴ്മയോടെ അഭ്യര്‍ത്ഥിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഏല്‍പ്പിച്ച ഉത്തരവിന് വിരുദ്ധമായി തീരുമാനമെടുക്കാന്‍ തനിക്കൊരിക്കലും കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പൗരോഹിത്യം സ്വീകരിക്കുന്ന സമയത്ത് എടുത്ത പ്രതിജ്ഞ പ്രകാരം വൈദികരായ നമ്മള്‍ മാര്‍പ്പാപ്പയില്‍ തുടങ്ങി സഭാ അധികാരികളെ അനുസരിക്കണം.

പ്രിയ സഹോദര വൈദികരേ, പ്രതിഷേധം സിനഡലിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത്തരം
തീരുമാനം എല്ലാ പരിധികളും മറികടക്കുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 25-ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കത്തില്‍ ഓര്‍മിപ്പിച്ചത് ഇപ്രകാരമാണ്- ക്രിസ്തുവില്‍ വിശ്വസിക്കുന്ന നമ്മള്‍, നമ്മുടെ പെരുമാറ്റത്തെക്കുറിച്ച് സ്വയം ചോദിക്കുന്നത് നല്ലതാണ്, നമ്മള്‍ എന്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നു, പ്രതിസന്ധികളും അപമാനവും എന്തിന് സ്വീകരിക്കുന്നു, എങ്ങനെയാണ് ഇത്തരം നടപടികളിലേയ്ക്ക് നമ്മള്‍ കടക്കുന്നത് എന്നായിരുന്നു. അതിനാല്‍ ഈ ക്രിസ്തുമസ് നാളുകളില്‍ നമ്മുക്ക് അനുരഞ്ജനത്തിന്റെ പാത പിന്തുടരാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.