ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും നിയമത്തിന് അതീതരല്ല; ഹൈക്കോടതി

ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും നിയമത്തിന് അതീതരല്ല; ഹൈക്കോടതി

കൊച്ചി: മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി.
ക്രിമിനല്‍ കേസില്‍ പ്രതിയെ ശിക്ഷിക്കുന്നതിന് വ്യാജ തെളിവുണ്ടാക്കിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

ചുമതലയില്‍ വീഴ്ച വരുത്തുന്ന പക്ഷം ജഡ്ജിമാര്‍ പ്രത്യാഘാതം നേരിട്ടേ മതിയാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ലക്ഷദ്വീപിലെ മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും നിലവില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ആളെ, അച്ചടക്ക നടപടി പൂര്‍ത്തിയാവുന്നതു വരെ സസ്പെന്‍ഡ് ചെയ്യാന്‍ കോടതി ദ്വീപ് ഭരണകൂടത്തോടു നിര്‍ദേശിച്ചു. ഈ നടപടി എല്ലാവര്‍ക്കും പാഠമായിരിക്കണമെന്ന് കോടതി പറഞ്ഞു.

കേസില്‍ പ്രഥമദൃഷ്ട്യാ മജിസ്ട്രേറ്റ് തിരിമറി നടത്തിയെന്നാണ് ബോധ്യമാവുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പെരുമാറ്റ ദൂഷ്യവും ചുമതലാ വീഴ്ചയുമാണ് മജിസ്ട്രേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. കേസില്‍ മുന്‍ സി.ജെ.എം കെ. ചെറിയക്കോയ, അന്നത്തെ ബെഞ്ച് ക്ലര്‍ക്ക് പി.പി മുത്തുക്കോയ, എല്‍.ഡി ക്ലര്‍ക്ക് എ.പി പുത്തുണ്ണി എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മൂവരും ജനുവരി 23ന് നേരിട്ടു ഹാജരാവണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.