ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പര്യടനം തുടങ്ങി; മാസ്‌ക് ധരിക്കാതെ രാഹുല്‍ഗാന്ധി

ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പര്യടനം തുടങ്ങി; മാസ്‌ക് ധരിക്കാതെ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ തള്ളി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പര്യടനം തുടങ്ങി. രാവിലെ ആറിന് ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.

മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ യാത്രയില്‍ പങ്കെടുക്കുന്നത്. രണ്ടരയോടെ നടന്‍ കമല്‍ ഹാസനടക്കമുള്ളവര്‍ യാത്രയില്‍ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകിട്ട് ചെങ്കോട്ടക്ക് സമീപം സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.

പൊതുവായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.

അതേസമയം കൊവിഡ് പരിശോധന ഫലം വീണ്ടും നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയാണ് കേന്ദ്രം. ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.