ദുബായ്: യുഎഇ ശൈത്യകാലം ആരംഭിച്ചതോടെ ക്യാംപിംഗിനായി എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. ദുബായിലെ വിവിധ ക്യാംപിഗ് സ്ഥലങ്ങളുടെ വിവരങ്ങളും പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ. എവിടെയൊക്കെയാണ് ബാർബിക്യൂ അനുവദിച്ചിട്ടുളളത്, എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതടക്കമുളള കാര്യങ്ങള്‍ വിശദമായി തന്നെ ഗൈഡില്‍ വിവരിക്കുന്നു.
ഹത്ത, ദുബായ് ഡെസേർട്ട് കണ്‍സർവേഷന്‍ റിസർവ്വ്, അല്‍ ഖുദ്രയും അല്‍ അവീറും അല്‍ റുവായും അടക്കം ദുബായിലുളള വിവിധ മരുഭൂമികള്‍ ഇവിടെയെല്ലാം ക്യാംപിംഗ് അനുവദിക്കുന്നുണ്ട്. ദുബായ് ക്രീക്ക് പാർക്ക്, അല്‍ ബരാരി നേച്ചർ എസ്കേപ്പ്, വാദി ഹത്ത പാർക്ക്, അല്‍ മർമൂം, സഫ പാർക്ക്, ലീം റെസ്റ്റ് ഏരിയ, ജുമൈറ ബീച്ച്, അല്‍ ഖസാന്‍ പാർക്ക് എന്നിവയും ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിക്നിക്കുകൾ സംഘടിപ്പിക്കുന്ന കമ്പനികളെയും ഗൈഡ് പട്ടികപ്പെടുത്തുന്നു.എല്ലാ തരത്തിലുമുളള ബഡ്ജറ്റിലുമുള്ള ഗ്രൂപ്പുകൾക്കായി ക്യാമ്പിംഗ് ടെന്‍റുകള്‍, ക്യാമ്പർ വാനുകൾ, ഔട്ട്ഡോർ സിനിമാശാലകൾ എന്നിവ സജ്ജീകരിക്കാൻ സഹായിക്കുന്ന വിവരങ്ങളും ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനപ്പെട്ട ക്യാംപിംഗ് കേന്ദ്രങ്ങള്‍
ഹത്ത, ദുബായ് ഡെസേർട്ട് കണ്‍സർവേഷന്‍ റിസർവ്വ്, അല്‍ ഖുദ്ര റെസേർട്ട്,എക്സ്പോ 2020 ലേക്ക്,അല്‍ ഖുദ്ര ലേക്ക്സ്,അല്‍ അവീർ ഡെസേർട്ട്, അല്‍ റുവയ്യെ ഡെസേർട്ട്,ദുബായ് ഹാഫ് ഡെസേർട്ട് എന്നിവയാണ്.
13 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍
ക്രീക്ക് പാർക്ക്, അല്‍ മംസാർ ബീച്ച് പാർക്ക്, അല്‍ നഹ്ദാ പാർക്ക്, അല്‍ ബർഷ പോണ്ട് പാർക്ക്, അല്‍ ഖുദ്ര ലേക്ക്,മുഷ്രിഫ് പാർക്ക്, അല്‍ ഖസാന്‍ പാർക്ക്, സബീല്‍ പാർക്ക്, ബുർജ് പാർക്ക്, അല്‍ ഖൂസ് പോണ്ട് പാർക്ക്, സീക്രട്ട് ബീച്ച്, സഫ പാർക്ക്, സണ്‍ സെറ്റ് ബീച്ച്
ഇതില്‍ തന്നെ ക്രീക്ക് പാർക്ക്, അല്‍ മംമ്സാർ ബീച്ച് പാർക്ക്, അല്‍ ഖുദ്ര ലേക്ക്സ്, മുഷ്രിഫ് പാർക്ക്, സബീല്‍ പാർക്ക് എന്നിവിടങ്ങളില്‍ ബാർബിക്യൂ സൗകര്യവും ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.