ഉറി സെക്ടറില്‍ വന്‍ ആയുധവേട്ട; എട്ട് എകെ 74 തോക്കുകളും 12 ചൈനീസ് നിര്‍മ്മിത പിസ്റ്റളുകളും ഉള്‍പ്പെടെ പിടിച്ചെടുത്തു

ഉറി സെക്ടറില്‍ വന്‍ ആയുധവേട്ട; എട്ട് എകെ 74 തോക്കുകളും 12 ചൈനീസ് നിര്‍മ്മിത പിസ്റ്റളുകളും ഉള്‍പ്പെടെ പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ ആണ് വന്‍ ആയുധവേട്ട നന്നത്. എട്ട് എകെ 74 തോക്കുകളും കൂടാതെ 12 ചൈന നിര്‍മ്മിത പിസ്റ്റളുകള്‍, പാക്കിസ്ഥാനിലും ചൈനയിലും നിര്‍മ്മിച്ച ഗ്രേനെഡുകള്‍, 560- ഓളം തിരകള്‍. പാക് പതാക പതിച്ച ബലൂണുകള്‍ എന്നിവയും പിടിച്ചെടുത്തു.

വടക്കന്‍ കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ശനിയാഴ്ച ജമ്മു കാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ആയുധ ശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തത്. സമീപ കാലത്തായി സുരക്ഷാ സേന നടത്തുന്ന ഏറ്റവും വലിയ ആയുധ വേട്ടയാണിത്.

നവംബറില്‍ നേരത്തെ ജമ്മു മേഖലയിലെ അതിര്‍ത്തി ജില്ലയായ പൂഞ്ചിലെ തീവ്രവാദ കേന്ദ്രത്തില്‍ സുരക്ഷാ സേന നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. അന്ന് രണ്ട് എകെ 47 റൈഫിളുകളും 69 റൗണ്ട് തിരകളും, പിസ്റ്റള്‍, അഞ്ച് ഗ്രെനേഡുകള്‍ എന്നിവയായിരുന്നു അന്ന് പിടിച്ചെടുത്തത്.

വടക്കന്‍ കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലെ ഹത്ലംഗ സെക്ടറില്‍ നിന്ന് സൈന്യവും പൊലീസും ചേര്‍ന്ന് വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സംഭവത്തെക്കുറിച്ച് സംസാരിച്ച കേണല്‍ മനീഷ് പുഞ്ച് പറഞ്ഞു. എട്ട് എകെഎസ് 74 റൈഫിളുകള്‍, 560 ലൈവ് റൈഫിള്‍ റൗണ്ടുകള്‍, 24 തിരകളുള്ള 12 ചൈനീസ് പിസ്റ്റളുകള്‍, 224 ലൈവ് പിസ്റ്റള്‍ റൗണ്ടുകള്‍, 14 പാകിസ്ഥാന്‍, ചൈനീസ് ഗ്രനേഡുകള്‍, പാക് പതാകയുള്ള 81 ബലൂണുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ച ആദ്യം ജമ്മു കാശ്മീര്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം അഞ്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അനുയായികളെ പിടികൂടിയിരുന്നു. അബ്‌റൂഫ് മാലിക്, അല്‍താഫ് അഹമ്മദ് പേയര്‍, റിയാസ് അഹമ്മദ് ലോണ്‍, അബ് മജീദ് ബെയ്ഗ് എന്നിവരാണ് പിടിയിലായത്.

പ്രതികള്‍ക്ക് അഭയം നല്‍കുകയും ആയുധങ്ങളും വെടിക്കോപ്പുകളും അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്തവരെയായിരുന്നു പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.