ക്രിസ്തുമസ് ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്കിന്റെ വിവാദ പരാമര്‍ശം; 'ഹാപ്പി ക്രിസ്തുമസ് ആശംസകള്‍' നേര്‍ന്ന് തിരിച്ചടിച്ച് ജനം

ക്രിസ്തുമസ് ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്കിന്റെ വിവാദ പരാമര്‍ശം;  'ഹാപ്പി ക്രിസ്തുമസ് ആശംസകള്‍' നേര്‍ന്ന് തിരിച്ചടിച്ച് ജനം

ന്യൂഡല്‍ഹി: ജാതിമത ഭേദമന്യേ ലോകമെങ്ങും രക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോള്‍ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്ക്. ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്നാണ് സക്കീര്‍ നായിക്കിന്റെ പരാമര്‍ശം.

ഫെയ്‌സ്ബുക്കിലൂടെയാണ് സക്കീര്‍ നായിക്ക് വിവാദ പരാമര്‍ശം നടത്തിയത്. 'മുസ്ലീം അല്ലാത്തവരുടെ ആഘോഷങ്ങള്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. പതിവ് ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നത് അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും അനുവദനീയമല്ല' എന്നായിരുന്നു സക്കീറിന്റെ പരാമര്‍ശം.

ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് തടിയൂരി. സക്കീര്‍ നായിക്കിനെതിരെ 'ഹാപ്പി ക്രിസ്മസ് സക്കീര്‍ നായിക്' എന്ന് ആശംസകള്‍ നേര്‍ന്നാണ് പലരും തിരിച്ചടിച്ചത്.

മറ്റു മതക്കാരുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ചിലര്‍ കുറിച്ചു. ഒട്ടേറെ മലയാളികളും സക്കീറിനു മറുപടി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.