ഐസിഐസിഐ വായ്പ തട്ടിപ്പ്: വീഡിയോകോണ്‍ സി.ഇ.ഒ വേണുഗോപാല്‍ ദൂത് അറസ്റ്റില്‍

ഐസിഐസിഐ വായ്പ തട്ടിപ്പ്: വീഡിയോകോണ്‍ സി.ഇ.ഒ വേണുഗോപാല്‍ ദൂത് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐസിഐസിഐ വായ്പ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ഗോപാല്‍ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്.

ചന്ദ കൊച്ചാറും ഭര്‍ത്താവും ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോള്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ 3000 കോടി രൂപയുടെ വായ്പയില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് വീഡിയോകോണ്‍ ചെയര്‍മാനേയും സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വായ്പയിലെ ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും മാനേജിങ് ഡയറക്ടര്‍ പദവയില്‍ നിന്നും പുറത്തായി.

ഐസിഐസിഐ ബാങ്കിലെ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും വീഡിയോകോണ്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍ വേണുഗോപാല്‍ ദൂതിന് 2009 ലും 2011 ലും വായ്പ അനുവദിക്കുകയും ചെയ്‌തെന്നാണ് കൊച്ചാറിനെതിരായ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.