വൈശാഖിന് സല്യൂട്ട്; കണ്ണീരോടെ യാത്രാ മൊഴി നല്‍കി ജന്‍മനാട്

വൈശാഖിന് സല്യൂട്ട്; കണ്ണീരോടെ യാത്രാ മൊഴി നല്‍കി ജന്‍മനാട്

പാലക്കാട്: സിക്കിമിലുണ്ടായ സൈനിക വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന് യാത്രാ മൊഴി നല്‍കി ജന്‍മനാട്. ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഐവര്‍ മഠത്തില്‍ സൈനിക ബഹുമതികളോടെ സംസ്‌കാരം നടത്തി.

ചുങ്കമന്നം എയുപി സ്‌കൂളിലെ പൊതുദര്‍ശനത്തിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. മൃതദേഹം ഇന്നലെ രാത്രി ജന്മനാട്ടില്‍ എത്തിച്ച മൃതദേഹം എട്ടു വരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സര്‍ക്കാരിനായി അന്തിമോപചാരം അര്‍പ്പിച്ചു.

221 ആര്‍ട്ടിലറി രജിമന്റില്‍ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ച്ച ഉണ്ടായ സൈനിക വാഹനാപകടത്തിലാണ് മരിച്ചത്. ഒക്ടോബറിലാണ് അവസാനമായി വൈശാഖ് അവധിക്ക് വന്നത്. ഓണവും മകന്റെ പിറന്നാളും ആഘോഷിച്ച് പോയ ചെങ്ങണിയൂര്‍ കാവിലെ വീട്ടിലേക്ക് അവിചാരതിമയാണ് വൈശാഖിന്റെ വിയോഗ വാര്‍ത്ത എത്തിയത്. പുത്തന്‍ വീട്ടില്‍ സഹദേവന്റെയും വിജയകുമാരിയുടെയും മകനാണ് വൈശീഖ്. ഗീത ആണ് ഭാര്യ. തന്‍വിക് ആണ് മകന്‍.

ആര്‍മി ട്രക്ക് അപകടത്തില്‍പെട്ട് 16 സൈനികരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനില്‍ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.