ന്യൂഡല്‍ഹി: ഹിന്ദി ഏക ദേശീയ ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡ നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യ സഭയില്‍ നടത്തിയ പ്രസംഗം പ്രമുഖര്‍ ഏറ്റെടുത്തു. നടനും മക്കള്‍ നീതി മയ്യം നേതാവുമായി കമല്‍ ഹാസന്‍, ബിആര്‍എസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡി എന്നിവരാണ് വീഡിയോ അടക്കം ഷെയര്‍ ചെയ്തത്.
ഇതിനോടകം ബ്രിട്ടാസിന്റെ പ്രസംഗ വീഡിയോ നിരവധി പേര്‍ കണ്ടു കഴിഞ്ഞു. 'പാതി ഇന്ത്യയുടെ ശബ്ദമാണ്' ഇതെന്ന് കമല്‍ഹാസന്‍ റീട്വീറ്റ് ചെയ്തു.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള പ്രസംഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയത്. പ്രധാനമന്ത്രി ഇക്കാര്യം കേള്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ പറയുന്നുണ്ട്.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണ്. ഐഐടി ഖരഗ്പൂരില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതിയിരുന്നെങ്കില്‍ ഗൂഗിളിന്റെ തലപ്പത്ത് സുന്ദര്‍ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോയെന്നും ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്.
തെലങ്കാന ഭരിക്കുന്ന ടി ആര്‍ എസിന്റെ സോഷ്യല്‍ മീഡിയ വിഭാഗവും പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ എന്‍.എസ് മാധവനെ പോലുള്ള എഴുത്തുകാരും ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.