ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപിക്കുന്ന കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളി നിലവിലുള്ള അന്വേഷണ സംഘത്തെ പിരിച്ചുവിട്ടുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറിയത്. രാഷ്ട്രീയവിവാദം സൃഷ്ടിച്ച കേസ് ഇതുവരെ അന്വേഷിച്ചത് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമായിരുന്നു.
ബിആര്‍എസിന്റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നവംബറില്‍ ചന്ദ്രശേഖര്‍ റാവു തന്നെയാണ് രംഗത്തുവന്നത്. എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിച്ചുവെന്നും ബിഡിജെഎസ് നേതാവായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളിയായെന്നുമാണ് ആരോപണം. ഇതിന്റെ തെളിവായി വീഡിയോകളും ശബ്ദ സന്ദേശങ്ങളും ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നു.
ഓരോരുത്തര്‍ക്കും 100 കോടി വീതമാണ് വാഗ്ദാനം ചെയ്താണ് ബിജെപി ഇടനിലക്കാര്‍ വഴി ബന്ധപ്പെട്ടത് എന്നാണ് ബിആര്‍എസിന്റെ ആരോപണം. അതേസമയം, കേസ് ബിആര്‍എസിന്റെ സൃഷ്ടിയാണെന്നും തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും ബിജെപി ആവര്‍ത്തിച്ചു. ഹൈക്കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവും അഭിഭാഷകനുമായ റാം ചന്ദര്‍ റാവു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.