കൊടും തണുപ്പിലും ജോഡോ യാത്രയുടെ ചൂടില്‍ രാഹുല്‍ ഗാന്ധി; വേഷം പാന്റും ടീഷര്‍ട്ടും മാത്രം

കൊടും തണുപ്പിലും ജോഡോ യാത്രയുടെ ചൂടില്‍ രാഹുല്‍ ഗാന്ധി; വേഷം പാന്റും ടീഷര്‍ട്ടും മാത്രം

ന്യൂഡല്‍ഹി: കൊടും തണുപ്പിലും ജോഡോ യാത്രയുടെ ചൂടില്‍ രാഹുല്‍ ഗാന്ധി. പാന്റും ടീ ഷര്‍ട്ടും മാത്രം ധരിച്ചാണ് രാഹുല്‍ യാത്രയെ നയിക്കുന്നത്. അതേസമയം കൊടും തണുപ്പില്‍ ടി ഷര്‍ട്ട് മാത്രം ധരിക്കുന്നത് എങ്ങനെയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതേ ചോദ്യം കര്‍ഷകരോടും തൊഴിലാളികളോടും ദരിദ്രരായ കുട്ടികളോടും ചോദിക്കുന്നില്ലല്ലോയെന്നായിരുന്നു രാഹുലിന്റെ മറു ചോദ്യം.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി രണ്ടുവരെ വിശ്രമദിനമാണ്. ഇതിനിടയില്‍ രാജീവ് ഗാന്ധിയുടെ സമാധിസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യയിലാകെ കൊടും ശൈത്യം വ്യാപിക്കുമ്പോഴും ടി ഷര്‍ട്ടും പാന്റും മാത്രം ധരിച്ചാണ് കന്യാകുമാരി മുതല്‍ രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നത്. ഉത്തരേന്ത്യയില്‍ ഭാരത് ജോഡോ യാത്ര പ്രവേശിച്ചതുമുതല്‍ പലയിടത്തും വളരെക്കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്.

ഇതുവരെ ഞാന്‍ 2,800 കിലോമീറ്റര്‍ നടന്നുകഴിഞ്ഞു. പക്ഷെ അത് വലിയൊരു കാര്യമാണെന്ന് ഞാന് കരുതുന്നില്ല. കര്‍ഷകര്‍ ഒരുദിവസം തന്നെ വളരെ ദൂരം നടക്കാറുണ്ട്. കര്‍ഷക തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും ഇന്ത്യയില്‍ ഉടനീളം അങ്ങനെയാണ്- രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.