യുഎഇയില്‍ ജുമാ പ്രാർത്ഥന വീണ്ടും ആരംഭിക്കുന്നു

യുഎഇയില്‍ ജുമാ പ്രാർത്ഥന വീണ്ടും ആരംഭിക്കുന്നു

കോവിഡ് കാരണം നിർത്തിവച്ച വെളളിയാഴ്ച ജുമാ പ്രാർത്ഥന യുഎഇയിലെ പളളികളില്‍ വീണ്ടും ആരംഭിക്കുന്നു. ഇതിനായി നാഷണല്‍ എമ‍‍ർജന്‍സി ആന്‍റ് സിസാസ്റ്റ‍ർ മാനേജ്മെന്‍റ് അതോറിറ്റി മാ‍‍ർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി. ഡിസംബർ നാലുമുതല്‍ ഉള്‍ക്കൊളളാവുന്നതിന്‍റെ 30 ശതമാനം ശേഷിയിലായിരിക്കണം പ്രാർത്ഥന നടത്തേണ്ടതെന്ന് മാർഗ നി‍ർദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

മറ്റ് നി‍ർദ്ദേശങ്ങള്‍

  • കുത്തുബ യ്ക്ക് 30 മിനിറ്റ് മുന്‍പ് പളളി തുറക്കുകയും പ്രാർത്ഥന കഴിഞ്ഞ് 30 മിനിറ്റിന് ശേഷം അടയ്ക്കുകയും ചെയ്യും. പ്രാ‍ർത്ഥനയ്ക്ക് മുന്‍പോ പിന്‍പോ പളളിക്ക് പുറത്ത് കൂട്ടം കൂടരുത്.
  • മാസ്കും നിസ്കാര പായയും നി‍ർബന്ധം. എല്ലാ സമയവും മാസ്ക് ധരിച്ചിരിക്കണം. നിസ്കാരപായ സ്വയം കൊണ്ടുവരണം.
  • അംഗശുചീകരണം വീട്ടില്‍ നിന്നും നടത്തിയായിരിക്കണമെത്തേണ്ടത്. ശുചി മുറി അടച്ചിടുന്നത് തുടരും.
  • ഹസ്തദാനവും ആലിംഗനവുമുണ്ടാവില്ല.
  • ഗുരുതര അസുഖങ്ങളുളളവർ, കുട്ടികള്‍, പ്രായമായവ‍ർ എന്നിവർക്ക് പോകാനുളള അനുമതിയില്ല.
  • സാമൂഹിക അകലം ഉറപ്പുവരുത്തണം. പളളികള്‍ ശേഷിയുടെ 30 ശതമാനമെന്ന രീതിയിലാണ് പ്രവർത്തിക്കേണ്ടത്.
  • ഖു‍ർ ആന്‍ സ്വയം കൊണ്ടുവരണം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.