ഇ.പിക്കെതിരായ ആരോപണത്തില്‍ ഇ.ഡി അന്വേഷണം വേണമെന്ന് കെ.സുധാകരന്‍; കോണ്‍ഗ്രസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു

ഇ.പിക്കെതിരായ ആരോപണത്തില്‍ ഇ.ഡി അന്വേഷണം വേണമെന്ന് കെ.സുധാകരന്‍; കോണ്‍ഗ്രസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് കെ. സുധാകരന്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇ.പി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും സ്ഥാനം മാറേണ്ട ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇ.പിക്ക് എതിരായ ആരോപണത്തിലെ തന്റെ വിവാദ പ്രതികരണത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്ത് എത്തി.

ആഭ്യന്തര പ്രശ്‌നം ആണല്ലോ എന്ന് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് അങ്ങനെ തന്നെയാണെന്ന് മറുപടി നല്‍കുകയായിരുന്നെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രീകരിക്കുകയായിരുന്നു. ചോദ്യവും ഉത്തരവും ലാപ്‌ടോപ്പില്‍ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇപിക്കെതിരായ ആരോപണത്തില്‍ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജന്‍ വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. ജയരാജന്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കും. സിപിഎമ്മിനോട് മൃദുസമീപനം ഇല്ല. വിഷയാധിഷ്ടിതം ആണ് പ്രതികരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.