പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ്: റിയല്‍ എസ്റ്റേറ്റും പബും വഴി പണം നാട്ടിലെത്തിച്ചുവെന്ന് എന്‍.ഐ.എ

പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ്: റിയല്‍ എസ്റ്റേറ്റും പബും വഴി പണം നാട്ടിലെത്തിച്ചുവെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ (പി.എഫ്.ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എന്‍.ആര്‍.ഐ അക്കൗണ്ടുള്ള അംഗങ്ങള്‍ നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് പണം അയയ്ക്കുകയും അവ പിന്നീട് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് പി.എഫ്.ഐ നേതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് പതിവ്.

ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ പേരുകളില്‍ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി എന്‍.ഐ.എയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. നാട്ടിലെ മുസ്ലീംങ്ങള്‍ക്കുള്ള സഹായം എന്ന പേരില്‍ പണം ശേഖരിച്ച് പി.എഫ്.ഐ, എസ്.ഡി.പി.ഐ നേതാക്കള്‍ക്ക് അയച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

ഒമാനിലെ രണ്ട് ഫൗണ്ടേഷനുകളുടെ നേര്‍ക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകള്‍ വഴി സ്വരൂപിച്ച ഫണ്ട് ഇന്ത്യയിലെത്തിച്ചു. കുവൈത്ത് ഇന്ത്യ സോഷ്യല്‍ ഫോറം എന്ന പേരില്‍ കുവൈത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഈ ഫോറത്തിലെ അംഗങ്ങളില്‍ നിന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി.

റിയല്‍ എസ്റ്റേറ്റ്, ലൈസന്‍സുള്ള പബ് എന്നിങ്ങനെയും പണം സ്വരൂപിച്ച് രാജ്യത്തെ അക്കൗണ്ടുകളിലേയ്ക്കയച്ചു. പിഎഫ്‌ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം ഇതില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.

സിറിയയില്‍ മുഹമ്മദ് ഫാഹിമി എന്ന അംഗം തീവ്രവാദ സംഘടനകള്‍ ഉപയോഗിച്ച കാറുകള്‍ മറിച്ചു വിറ്റ് വലിയ തുകകള്‍ ശേഖരിച്ച് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.