ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ കോവിഡ് നിയന്ത്രണത്തിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ നിയമിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിവാണ് സര്‍ക്കാര്‍ അധ്യാപകരെ കോവിഡ് നിയന്ത്രണത്തിന് നിയോഗിച്ചത്.
ഡിസംബര്‍ 31 മുതല്‍ ജനുവരി 15 വരെ ഡല്‍ഹി വിമാനത്താവളത്തില്‍ കോവിഡ് നിയന്ത്രണത്തിനായി സര്‍ക്കാര്‍ അധ്യാപകരെ നിയോഗിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.
ഈ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ സേന പ്രസ്താവനയിറക്കി. ആവശ്യമെങ്കില്‍ വിമാനത്താവളത്തില്‍ സന്നദ്ധ സേവകരെ നിയോഗിക്കുമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. വിമാനത്താളവത്തില്‍ ആളുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു നിയമനത്തിന് അധികൃതര്‍ മുതിര്‍ന്നത്.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്നും മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രികള്‍ കോവിഡിന് സജ്ജമാണോ എന്നറിയാന്‍ ഇന്ന് രാജ്യത്താകമാനം മോക്ഡ്രില്ലും സംഘടിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.