ആഗോള സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ്; 2032 ല്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ആഗോള സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ്; 2032 ല്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലണ്ടന്‍: ആഗോള സമ്പദ് വ്യവസ്ഥ 2023 ല്‍ മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ സെന്റര്‍ ഫോര്‍ ഇക്കോണമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ (സി.ഇ.ബി.ആര്‍) ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പണപ്പെരുപ്പം നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന കടമെടുപ്പ് സമ്പദ് വ്യവസ്ഥകള്‍ ചുരുങ്ങാന്‍ കാരണമാകും. 2022 ല്‍ ആഗോള സമ്പദ് വ്യവസ്ഥ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. എന്നാല്‍ കുതിച്ചുയരുന്ന വിലക്കയറ്റം 2023 ല്‍ ഇത് മന്ദഗതിയിലാക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം 2032 ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ലോകത്തെ വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയെ 2036 വരെ ചൈനയ്ക്ക് മറികടക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2035 ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറാകുമെന്നാണ് പ്രവചനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.