കരിപ്പൂരില്‍ സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാന്‍ വന്ന യുവാക്കളും അറസ്റ്റില്‍

കരിപ്പൂരില്‍ സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാന്‍ വന്ന യുവാക്കളും അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാന്‍ വന്ന യുവാക്കളും അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സഹദ് (24), മുഹമ്മദ് ജംനാസ് (36) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

146 ഗ്രാം സ്വര്‍ണവുമായി ദുബായില്‍ നിന്നാണ് യുവതിയെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി വാഹനത്തില്‍ കയറി പോകുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. വയനാട് സ്വദേശി സുബൈറിന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

സ്വര്‍ണം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ തട്ടിയെടുക്കാനെത്തിയ സംഘവുമായി ഡീന ധാരണയിലെത്തിയിരുന്നു. വിപണിയില്‍ എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം തട്ടിയെടുത്ത്, വിറ്റുകിട്ടുന്ന സ്വര്‍ണം വീതിച്ചെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. ഡീന ഇതിനുമുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. പിന്നീട് ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.