തിരുവനന്തപുരം: കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുനസ്ഥാപിച്ചു.
കോവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ കലോത്സവവും കായികമേളയും ഉള്‍പ്പെടെ അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷം മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്കും നല്‍കിയിരുന്നില്ല. ഇതാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്.
ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം വന്നത്. കലാ-കായിക മേളകള്‍ക്ക് പുറമെ, എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് തുടങ്ങിയവയിലെ മികവിനും ഗ്രേസ് മാര്‍ക്ക് നല്‍കാറുണ്ട്.
മുന്‍കാലങ്ങളില്‍ പരീക്ഷ മാര്‍ക്കിന് ഒപ്പം ചേര്‍ത്ത് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം ചേര്‍ത്ത് നല്‍കാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.