തിരക്കേറും, മാർഗനിർദ്ദേശവുമായി ദുബായ് വിമാനത്താവളഅധികൃതർ

തിരക്കേറും, മാർഗനിർദ്ദേശവുമായി ദുബായ് വിമാനത്താവളഅധികൃതർ

ദുബായ്: പുതുവത്സരപശ്ചാത്തലത്തില്‍ ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ജനുവരി മൂന്ന് വരെ രണ്ട് ദശലക്ഷം പേർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഏറ്റവും തിരക്കേറിയ ദിവസം ജനുവരി രണ്ടായിരിക്കും. ദിവസേന ശരാശരി 245000 യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

നി‍ർദ്ദേശങ്ങളിങ്ങനെ

- 12 വയസില്‍ മുതിർന്ന കുട്ടികളും കുടുംബങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് സ്മാർട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം.

- വിമാനത്താവളങ്ങളിലേക്കുളള റോഡുകളില്‍ തിരക്കേറാം. അതുകൊണ്ടുതന്നെ കുറച്ച് നേരത്തെ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടാം.

-ടെർമിനല്‍ ഒന്നിലൂടെയാണ് യാത്രയെങ്കില്‍ കുറഞ്ഞത് 3 മണിക്കൂർ മുന്‍പെങ്കിലും വിമാനത്താവളങ്ങളിലെത്തണം.

-ടെർമിനല്‍ 3 ലൂടെയാണ് യാത്രയെങ്കില്‍ സെല്‍ഫ് ചെക്ക് ഇന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.

- ലഗേജുകളുടെ ഭാരമെല്ലാം അധികൃതർ പറഞ്ഞ അളവിലായിരിക്കണം.

-ടെർമിനല്‍ 1 ലും 3 ലും എത്താന്‍ മെട്രോ ഉപയോഗപ്പെടുത്താം.

- വീട്ടിലെ മറ്റ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും യാത്ര അയക്കാന്‍ വരുന്നുണ്ടെങ്കില്‍ നിശ്ചിത കാർ പാർക്കിംഗ് സൗകര്യവും വാലെയും പ്രയോജനപ്പെടുത്താം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.