കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌ക് നിര്‍ബന്ധം

കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌ക് നിര്‍ബന്ധം

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കോഴിക്കോട് നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

മാസ്‌കിന് പുറമേ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണമെന്നും മന്ത്രി പറഞ്ഞു. സാധാരണയായി സൈന്യം പൊതുപരിപാടികള്‍ക്ക് ഒരിക്കലും വിട്ടുനല്‍കാറില്ലാത്ത വെസ്റ്റ്ഹില്‍ വിക്രം മൈതാനമാണ് ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി.

എട്ട് ഏക്കറാണ് മൈതാനത്തിന്റെ ആകെ വലിപ്പം. ജനുവരി മൂന്ന് മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 വേദികളിലായി നടക്കുന്ന കലോത്സവം ഏഴിന് സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.