'കൊച്ചിയില്‍ പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതി'; വേദികളില്‍ മഫ്തിയില്‍ പൊലീസ് സാന്നിധ്യം

'കൊച്ചിയില്‍ പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതി'; വേദികളില്‍ മഫ്തിയില്‍ പൊലീസ് സാന്നിധ്യം

കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്ന നിര്‍ദേശവുമായി പൊലീസ്. പന്ത്രണ്ട് മണിക്ക് ശേഷമുള്ള ആഘോഷങ്ങള്‍ക്കും ഡിജെ പരിപാടികള്‍ക്കും അടക്കം കര്‍ശന പരിശോധന ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ലഹരി പാര്‍ട്ടികള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ട്ടികള്‍ നടക്കുന്ന വേദികളില്‍ മഫ്തി പൊലീസിന്റെ സാന്നിധ്യം ഉണ്ടാകും. പുതുവത്സരാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വിട്ട് വീഴ്ചയുണ്ടാകില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. ജില്ല മുഴുവന്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തിക്കുള്ളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുമെന്നും റൂറല്‍ പൊലീസ് വ്യക്തമാക്കി.

കോവിഡിന് ശേഷമുള്ള ഈ പുതുവത്സരാഘോഷങ്ങള്‍ക്ക് കനത്ത ജാഗ്രതയാണ്. ഹോട്ടലുകളിലും പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സിസിടിവി ക്യാമറകള്‍ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തന്നെ ലഹരി പാര്‍ട്ടികള്‍ നടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ പൊലീസ് നിരീക്ഷണം ആരംഭിച്ചു. ലഹരി പാര്‍ട്ടികള്‍ നടത്തിയതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.