ബംഗളൂരു: ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച തുടര്‍വാദം കേള്‍ക്കും. ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നും കേസ് അസാധു ആക്കണമെന്നുമായിരുന്നു ബിനീഷിന്റെ ആവശ്യം.
എന്നാല്‍ ഇ.ഡി ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം കോടതി അംഗീകരിച്ചു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്ന് ഇ.ഡി അറിയിച്ചു. ബിനീഷിന്റെ ബിനാമികളെന്ന് കരുതുന്നവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇഡി. ഇവരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിന്റെ ബിനാമി അബ്ദുള്‍ ലത്തീഫ് ഇന്ന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറ്കടേറ്റ് മുന്‍പാകെ ഹാജരായേക്കും. ലത്തീഫും ബിനീഷും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് ഇ.ഡിയില്‍ നിന്നു ലഭിക്കുന്ന സൂചന. ബിനീഷുമായി വന്‍ തുകയുടെ സാമ്പത്തിക ഇടപാട് നടത്തിയ എസ്. അരുണിനും ബിനീഷിന്റെ ഡ്രൈവറായ അനിക്കുട്ടനും എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.