കൊച്ചി: സംസ്ഥാന വ്യാപകമായി എന്‍ഐഎയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയില്‍. എടവനക്കാട് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്.
കസ്റ്റഡിയിലെടുത്ത മുബാറക്കിനെ വിശദമായ ചോദ്യംചെയ്യലിനായി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും ഓഫീസുകളിലും എന്‍ഐഎ നടത്തുന്ന പരിശോധന തുടരുകയാണ്.
സംസ്ഥാനത്തെ 65 കേന്ദ്രങ്ങളിലായി ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് റെയ്ഡ് ആരംഭിച്ചത്.എറണാകുളം റൂറലിലാണ് ഏറ്റവുമധികം പരിശോധന നടന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടര്‍ച്ചയായാണ് പരിശോധന എന്നാണ് വിവരം.
ഈ വര്‍ഷം സെപ്റ്റംബറില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്.
സെപ്റ്റംബറില്‍ നടന്ന കേന്ദ്രസേനകളുടെ സഹായത്തോടെയും കേരള പൊലീസിനെ പൂര്‍ണമായി ഒഴിവാക്കിയുമായിരുന്നു. എന്നാല്‍ ഇക്കുറി കേരള പൊലീസാണ് നടപടികള്‍ക്ക് വേണ്ട സുരക്ഷയൊരുക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.