നമ്മുടെ ചിന്തകളേയും ജീവിതത്തേയും മാറ്റിമറിച്ച മഹാസംഭവമാണ് കോവിഡ്. എങ്ങനെ ജീവിക്കണമെന്ന നമ്മുടെ കാഴ്ചപ്പാടു തന്നെ മാറ്റിയ വൈറസ്. കൊറോണ വൈറസിനെതിരെ നമ്മള്‍ ശീലിച്ച പലതും ഇപ്പോള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി കഴുകണമെന്നത് കോവിഡ് സമയത്തെ നിബന്ധനകളില്‍ ഒന്നായിരുന്നു. മുമ്പ് ഓര്‍ത്ത് കൈകഴുകിയിരുന്ന നമ്മള്‍ ഇപ്പോള്‍ അറിയാതെ പോലും ഇടയ്ക്കിടെ കൈകള്‍ കഴുകാറുണ്ട്.
മാസ്‌ക് വൈറസിനെ മാത്രമല്ല അന്തരീക്ഷ മലിനീകരണത്തെ ചെറുക്കാനും ഒരു ആയുധമാണ്. ഇക്കാരണം കൊണ്ടു തന്നെയാണ് കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മാസ്‌കിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് നമ്മള്‍ പഠിച്ചത്.
മറ്റെന്തിനേക്കാളും പ്രാധാന്യം ആരോഗ്യത്തിന് നല്‍കാന്‍ തുടങ്ങിയതും ഒരു നല്ല മാറ്റമാണ്. പല രോഗങ്ങള്‍ക്കെതിരെയും പ്രതിരോധശേഷി കൈവരിക്കാന്‍ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ശീലം നമ്മളെ സഹായിക്കും. ആരോഗ്യകരമായ ജീവിത രീതിയും നല്ല ആഹാര ക്രമവും പാലിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന പാഠം ഊട്ടിയുറപ്പിക്കാന്‍ നമുക്കായി.
മദ്യപാനവും പുകവലിയും ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട്. പുകവലി ഏറെ ഹാനികരമാണെന്നും ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്താന്‍ ഈ ശീലങ്ങള്‍ കാരണമാകുമെന്നും വ്യക്തമായി മനസിലാക്കി. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ ശീലങ്ങള്‍ പതിയെ മാറ്റണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.