റിപ്പബ്ലിക് ദിന പരേഡില്‍ കേരള പ്ലോട്ടും ഉണ്ടാകും; സ്ത്രീ ശാക്തീകരണം തീം ആക്കി കേരളം

റിപ്പബ്ലിക് ദിന പരേഡില്‍ കേരള പ്ലോട്ടും ഉണ്ടാകും; സ്ത്രീ ശാക്തീകരണം തീം ആക്കി കേരളം

ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഇടം പിടിച്ച് കേരളത്തിന്റെ പ്ലോട്ട്. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്‌ക്രീനിംഗിലാണ് പ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം തിരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരള പ്ലോട്ടിന്റെ തീം. ഡല്‍ഹിയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസാണ് കേരളത്തിന്റെ കോണ്‍സപ്റ്റ് അവതരിപ്പിച്ചത്. റോയ് ജോസഫാണ് ഡിസൈനര്‍.

16 സംസ്ഥാനങ്ങളാണ് ഇക്കുറി പ്‌ളോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ആസാം, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ദാദാ നഗര്‍ ഹാവേലി- ദാമന്‍ ആന്‍ഡ് ഡ്യൂ, ജമ്മു ആന്‍ഡ് കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും തിരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് പ്‌ളോട്ടുകള്‍ അവതരിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.