ട്വിറ്റര്‍ സിഇഒ പദവിക്ക് അപേക്ഷ നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ ശിവ അയ്യാദുരൈ

ട്വിറ്റര്‍ സിഇഒ പദവിക്ക് അപേക്ഷ നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ ശിവ അയ്യാദുരൈ

ബോസ്റ്റണ്‍: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനത്തു നിന്നും ഒഴിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതിനിടയില്‍ സിഇഒ സ്ഥാനം ഏല്‍ക്കുന്നതിന് തയാറായി ഇന്ത്യന്‍ അമേരിക്കന്‍ വി. എ. ശിവ അയ്യാദുരൈ. പതിനാലാം വയസ്സില്‍ ഇമെയ്ല്‍ കണ്ടുപിടിച്ച അയ്യാദുരൈ (59) മുംബൈയിലാണ് ജനിച്ചത്.
മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും വിവധ വിഷയങ്ങളില്‍ ബിരുദം കരസ്ഥമാക്കിയ ശിവ ബയോളജിക്കല്‍ എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇലോണ്‍ മസ്‌ക്കിന് അയച്ച സന്ദേശത്തില്‍ സിഇഒ സ്ഥാനത്തേക്കുള്ള തന്റെ അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മാസച്യുസെറ്റ്‌സില്‍ നിന്നും 2018 ല്‍ യുഎസ് സെനറ്റിലേക്ക് സ്വതന്ത്രനായി മത്സരിച്ച അയ്യാദുെൈര 3.9% വോട്ടുകള്‍ നേടിയിരുന്നു. 2020ല്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ചുവെങ്കിലും കെവിന്‍ ഒ. കോന്നറോടു പരാജയപ്പെടുകയായിരുന്നു. മസ്‌ക് പരിചയ സമ്പന്നനായ സിഇഒയെ തിരയുമ്പോള്‍ ശിവ അയ്യാദുരൈക്ക് നറുക്ക്വീഴുമോ എന്ന് കാത്തിരുന്നു കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.