'നിവര്‍' ഭീഷണിയിൽ തമിഴ്നാട്

'നിവര്‍' ഭീഷണിയിൽ തമിഴ്നാട്

ചെന്നൈ: 'നിവര്‍' ചുഴലിക്കാറ്റിന് മുന്നോടിയായി തമിഴ്നാട്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈക്ക് സമീപത്തെ ചെമ്ബരമ്ബക്കം തടാകം സംഭരണശേഷിയുടെ 80 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ ഏഴ് ഗേറ്റുകളിലൂടെ വെള്ളം തുറന്നുവിട്ടു. ഇന്ന് ഉച്ചയോടെ 1000 ഘനയടി വെള്ളം ഒഴുക്കിവിടുമെന്നും സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2015ന് ശേഷം ആദ്യമായാണ് തടാകത്തില്‍ നിന്ന് വെള്ളം ഒഴുക്കുന്നത്. നിലവില്‍ തീവ്രചുഴലിക്കാറ്റായി മാറിയ നിവാര്‍ തമിഴ്നാടിന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുകയാണ്.

ചെന്നൈ നഗരം അതീവജാഗ്രതയിലാണ്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയോ വ്യാഴാഴ്ച പുലര്‍ച്ചെയോ ആയി തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളില്‍ നിവാര്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ചെന്നൈ നഗരത്തിന്‍റെ തീരമേഖല അതീവജാഗ്രയിലാണ്. നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.