പത്തനംതിട്ട: മോക്ക്ഡ്രില്ലിനിടെ യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയുണ്ടായ
അപകടത്തില്‍ മരിച്ച ബിനു സോമന്റെ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയായി. ശ്വാസകോശത്തില്‍ മണലിന്റേയും വെള്ളത്തിന്റേയും അംശം ഉണ്ടായിരുന്നു. മൃതദേഹം മല്ലപ്പള്ളിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് നടക്കും.
ബിനുവിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബിനുവിനെ രക്ഷപ്പെടുത്തുമ്പോഴേ മരിച്ചിരുന്നുവെന്ന് സി.പി.ആര്‍ നല്‍കിയ മോന്‍സി കുര്യാക്കോസ് പറഞ്ഞു. വീഴ്ച മറച്ചുവെക്കാനാണ് മരണ വിവരം വൈകി അറിയിച്ചതെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
മരണത്തില്‍ റവന്യു മന്ത്രി കെ രാജന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയ സമയത്തുതന്നെ അറിയിച്ചിട്ടും 45 മീനിറ്റിലേറെ വൈകിയാണ് ബിനുവിന്റെ ശരീരം കണ്ടെത്താനായതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ദുരന്ത നിവാരണ അതോരിറ്റിക്ക് കീഴില്‍ യാതൊരു ഏകോപനവുമില്ലാതെയാണ് മോക്ഡ്രില്‍ നടന്നത്. മരണം വൈകി സ്ഥിരീകരിച്ച് വീഴ്ചകള്‍ മറച്ച് വെയ്ക്കാനാണ് അധികൃതര്‍ ശ്രമിച്ചതെന്നും ബിനുവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.