ദുബായ്: യുഎഇ പുതുവർഷമാഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ദുബായ് ഉള്‍പ്പടെയുളള വിവിധ എമിറേറ്റുകള്‍ പുതുവർഷാഘോഷത്തിന് ഒരുങ്ങികഴിഞ്ഞു. അബുദബിയിലും ദുബായിലും ഉള്‍പ്പടെ വിവിധ എമിറേറ്റുകളിലായി 45 ഇടത്താണ് കരിമരുന്ന് പ്രയോഗം നടക്കുക.
ദുബായില്‍ 30 ലധികം ഇടങ്ങളില്‍ പുതുവർഷത്തെ വരവേറ്റ് കരിമരുന്ന് പ്രയോഗം നടക്കും. ബുർജ് ഖലീഫ, ദുബായ് ഫ്രയിം, ബ്ലൂ വാട്ടേഴ്സ്, ജെബിആർ ദ ബീച്ച്,ബുർജ് അല്‍ അറബ് എന്നിവിടങ്ങളില്‍ രാത്രി 12 മണിക്ക് കരിമരുന്ന് പ്രയോഗമുണ്ടാകും.
ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് ആന്‍റ് കണ്‍ട്രി ക്ലബ്, എമിറേറ്റ്സ് ഗോള്‍ഫ് ക്ലബ്, മോണ്‍ട്കോമെറി ഗോള്‍ഫ് ക്ലബ്, അറേബ്യന്‍ റേഞ്ചസ്, ടോപ് ഗോള്‍ഫ് എന്നീ ഗോള്‍ഫ് ക്ലബുകളിലും പാം വെസ്റ്റ് ബീച്ച്, ക്ലബ് വിസ്തമാരെ, നിക്കീ ബീച്ച് റിസോർട്ട് ആന്‍റ് സ്പാ, വണ്‍ ആന്‍റ് ഒണ്‍ലി റോയല്‍ മിറാഷ്, ജെഎ ബീച്ച് ഹോട്ടല്‍ ജബല്‍ അലി, ലെ റോയല്‍ മെറിഡിയന്‍ ബീച്ച് റിസോർട്ട്, വണ്‍ ആന്‍റ് ഒണ്‍ലി ദ പാം, സോഫി ടെല്‍ ദുബായ് ദ പാം, പലാസോ വെർസാസ്, പാർക്ക് ഹയാത്, ബള്‍ഗാരി റിസോർട്ട് , ഫോർ സീസണ്‍ റിസോർട്ട് എന്നിവിടങ്ങളിലും കരിമരുന്ന് ആസ്വദിക്കാം.
ഇത് കൂടാതെ ദുബായ് ക്രീക്ക്, അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ്, ദുബായ് പാർക്ക്സ് ആന്‍റ് റിസോർട്സ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ടൗണ്‍ സ്ക്വയർ എന്നിവിടങ്ങളിലും ബാബ് അല്‍ ഷംസ് ഡെസേടർ്ട് റിസോർട്ട്, അല്‍ ഖയ്മ ഡെസേർട്ട് ക്യാംപ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗം ആസ്വദിക്കാം.
അബുദബിയില്‍ കോർണിഷ്, യാസ് ബേ വാട്ടർ ഫ്രണ്ട്, അല്‍ മര്യാ ഐലന്‍റ്, ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍, ഹസാ ബിന്‍ സായിദ് സ്റ്റേഡിയം, മദീനത്ത് സായിദ്, സാദിയാത്ത് ബീച്ച് ക്ലബ് എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗമുണ്ടാകും.
ഷാർജയില്‍ ഷാർജ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി ഷാർജ വിനോദ സഞ്ചാര വകുപ്പുമായി ചേർന്ന് വിവിധ സ്ഥലങ്ങളില്‍ കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുണ്ട്. പുതുവർഷത്തെ വെടിക്കെട്ടോടെ സ്വാഗതം ചെയ്യണമെങ്കില്‍ ഷാർജയിലെ അല്‍ മജാസ് വാട്ടർ ഫ്രണ്ട്, അല്‍ നൂ ഐലന്‍റ്, ഖോർഫക്കാന്‍ ബീച്ച് എന്നിവിടങ്ങളില്‍ തമ്പടിക്കാം.
അജ്മാനില്‍ കോർണിഷിലും റാസല്‍ ഖൈമയിലെ അല്‍ മർജാന്‍ ഐലന്‍റിലും അല്‍ ഹംറ വില്ലേജിലും കരിമരുന്ന് കാണാം. 4.7 കിലോമീറ്ററിലാണ് അല്‍ മർജാന്‍ ഐലന്‍റ് മുതല്‍ അല്‍ ഹംറ വരെ വെടിക്കെട്ടൊരുക്കിയിട്ടുളളത്. 12 വയസില്‍ താഴെയുളളവർക്ക് പ്രവേശനം സൗജന്യമാണ്. മറ്റുളളവർക്ക് 10 ദിർഹമാണ് പ്രവേശന നിരക്ക്. ഫുജൈറയിലെ അംബ്രല്ലാ ബീച്ചിലും വെടിക്കെട്ട് കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.