ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടു; 1,770 കോടിയുടെ റെക്കോഡ് പ്രതിഫലം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടു; 1,770 കോടിയുടെ റെക്കോഡ് പ്രതിഫലം

സൗദി: പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറിൽ. പ്രതിവർഷം 1,770 കോടി രൂപ പ്രതിഫലം നൽകിയാണ് ക്ലബ് റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ച അല്‍ നാസര്‍ , റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് കൂട്ടിചേര്‍ത്തു. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെചിത്രവും പങ്കുവച്ചു. 

ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തുന്നത്. മറ്റൊരു സൗദി ടീമായ അല്‍ ഹിലാല്‍ ക്രിസ്റ്റിയാനോയ്ക്ക് 3000 കോടി രൂപ പ്രതിഫലം ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും കോച്ചിനുമെതിരെ ഒരു അഭിമുഖത്തിൽ ആഞ്ഞടിച്ചതോടെ ക്ലബിൽ നിന്ന് പുറത്തായ റൊണാൾഡോ ലോകകപ്പ് മത്സരങ്ങൾക്കിടെയാണ് മാഞ്ചസ്റ്ററുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. റൊണാള്‍ഡോ സൗദി ക്ലബില്‍ ചേര്‍ന്നതോടെ 37 കാരനായ താരത്തിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ കൂടിയാണ് അവസാനിക്കുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.