സേഹയുടെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ ഇന്ന് പൂട്ടും

സേഹയുടെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ ഇന്ന് പൂട്ടും

അബുദാബി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ അബുദാബി ഹെല്‍ത്ത് സർവീസസ് കമ്പനിയുടെ (സേഹ)യുടെ എല്ലാ കേന്ദ്രങ്ങളും ഇന്ന് അടയ്ക്കും. സേഹയുടെ ആരോഗ്യകേന്ദ്രങ്ങളില്‍ മാത്രമാകും ഇനി കോവിഡ് പരിശോധനയും വാക്സിനേഷന്‍ സൗകര്യവും ലഭ്യമാകുക.

കോ​വി​ഡ് രോഗികള്‍ക്ക് അ​ൽ റ​ഹ്​​ബ, അ​ൽ​ഐ​ൻ ആ​ശു​പ​ത്രി​ക​ളി​ലായിരിക്കും ചികിത്സ നല്‍കുക. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് സേഹ പരിശോധനാകേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. ഡ്രൈവ് ത്രൂ പരിശോധനാകേന്ദ്രങ്ങളും നേരത്തെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. നിലവില്‍ 100 ല്‍ താഴെ മാത്രമാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.