ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം രാഷ്ട്രീയ മഞ്ച്. കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സമ്പന്നരായ മുസ്ലീം യുവാക്കളെ കേന്ദ്രീകരിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ കണ്‍വീനര്‍ ഷുഹൈബ് ഖസ്മി
സ്‌കൂളുകളിലും മദ്രസകളിലുമെത്തുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട്. സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനാല്‍ ഇപ്പോള്‍ ആധുനിക രീതിയിലുള്ളതും വ്യത്യസ്തവുമായ പേരുകള്‍ ഉപയോഗിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് മറഞ്ഞിരുന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഷുഹൈബ് ഖസ്മി പറഞ്ഞു.
ഇന്ത്യ സമാധാനപരമായ രാജ്യമാണ്. വര്‍ഷങ്ങളായി മുസ്ലീങ്ങള്‍ ഇവിടെ താമസിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെക്കുറിച്ച് ജാഗരൂകരായിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും ഷുഹൈബ് ഖസ്മി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ 56 ഇടങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട്ടിലായിരുന്നു റെയ്ഡ്. തുടര്‍ന്ന് എടവനക്കാട് സ്വദേശിയായ പ്രാദേശിക പിഎഫ്ഐ നേതാവ് അറസ്റ്റിലായി. അഭിഭാഷകന്‍ കൂടിയായ മുഹമ്മദ് മുബാറക്കാണ് അറസ്റ്റിലായത്.
മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു മുബാറക്. ഇയാളുടെ വീട്ടില്‍ ബാഡ്മിന്റണ്‍ റാക്കറ്റിനുള്ളിലായി മാരകായുധങ്ങള്‍ സൂക്ഷിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് 20 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.