നമ്പര്‍ പ്ലേറ്റില്‍ തട്ടിപ്പ് നടത്തി പൊലീസിന്റെ കണ്ണുവെട്ടിച്ച സംഭവങ്ങള്‍ നമ്മള്‍ നിരവധി കേട്ടിട്ടുണ്ട്. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് യഥാര്‍ത്ഥ രജിസ്റ്റര്‍ നമ്പര്‍ മറച്ചുവെച്ച് മറ്റേതെങ്കിലുമൊക്കെ വണ്ടിയുടെ നമ്പര്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
മോഷ്ടിച്ചു കൊണ്ടു വരുന്ന വാഹനങ്ങള്‍ കടത്താനും ഇങ്ങനെയൊക്കെ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് പൊലീസുകാരെ വട്ടംചുറ്റിച്ച രണ്ട് ബുള്ളറ്റിനെക്കുറിച്ചാണ്. 
ഈ സംഭവം ഇന്നോ ഇന്നലോ തുടങ്ങിയതല്ല കുറച്ച് പഴക്കം ഉണ്ട്. നമ്പര്‍ പ്ലേറ്റു മുതല്‍ എഞ്ചിന്‍ നമ്പര്‍ വരെ ഒരു പോലെയുള്ള രണ്ടു ബുള്ളറ്റുകളാണ് മോട്ടോര്‍ വാഹന വകുപ്പിനെ വട്ടം കറക്കിയത്. വ്യാജന്‍ ആരണെന്ന് കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടക്കേണ്ടി വന്നത് 30 വര്‍ഷം പിന്നോട്ട്. ഒരേ നമ്പറില്‍ രണ് ബുള്ളറ്റ് ബൈക്കുകള്‍ ഓടുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
ഒന്ന് തലശേരിയിലും മറ്റേത് വടകരയിലും. വണ്ടികള്‍ ഉള്ളത് ആലപ്പുഴ രജിസ്‌ട്രേഷനിലും. അന്വേഷത്തിനൊടുവില്‍ രണ്ട് വണ്ടികളും പിടിച്ചെടുത്ത് വടകര ആര്‍ടി ഓഫീസില്‍ കൊണ്ടു വന്നു. അതുകൊണ്ടും തീര്‍ന്നില്ല. എതാണ് വ്യാജന്‍ എന്ന് കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. തിരിച്ചറിയാനാവാത്ത വിധം സാമ്യമുള്ള ഇരട്ട വണ്ടികള്‍. ചേസിസ് നമ്പറും എഞ്ചിന്‍ നമ്പറും ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ വ്യാജനിലും കൊത്തിയിരുന്നു. പല ആളുകള്‍ കൈമാറി ഒടുവിലാണ് ഈ രണ്ട് ഉടമകളുടേയും കൈയില്‍ വാഹനങ്ങള്‍ എത്തിയത്.
ഒടുവില്‍ ഒറിജിനലിനെ കണ്ടു പിടിക്കാനായി 1993 ല്‍ രജിസ്റ്റര്‍ ചെയ്ത വണ്ടിയുടെ വിവരങ്ങള്‍ തേടി ആലപ്പുഴ ഓഫീസിലെത്തി. വണ്ടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശേഖരിച്ച ചേസിസ് നമ്പറിന്റെ പെന്‍സില്‍ പ്രിന്റ് ഒട്ടിച്ച് സൂക്ഷിച്ച 'വണ്ടി ജനന രജിസ്റ്റര്‍'( Birth Register ) കണ്ടെടുത്തു.
തുടര്‍ന്ന് ചേസിസ് നമ്പര്‍ ഒത്തു നോക്കി വ്യാജനെ കണ്ടെത്തുകയായിരുന്നു. വടകര എഎംവിഐ വിവേക് രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവില്‍ വട്ടംകറക്കിയ വ്യാജനെ പൊക്കി...
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.