കാക്കനാട് : ദളിത് ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷന്‍ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി. പഠനത്തില്‍ മികവുപുലര്‍ത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നല്ക്കുന്നത്.
മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ ചെയര്‍മാര്‍ മാര്‍ ജേക്കബ് മുരിയ്ക്കന്‍ ആമുഖ പ്രസംഗം നടത്തി. കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ഡി. ഷാജ്കുമാര്‍, എഫ്. സി. സി. സുപ്പീരിയര്‍ ജനറാള്‍ സി. ആന്‍ ജോസ്, ഡി. സി. എം. എസ് സംസ്ഥാന പ്രസിഡണ്ട് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26