ജി 20 ഉച്ചകോടി: സൈബര്‍ ഹാക്കിങിന് സാധ്യത; സംശയമുളള ഇ മെയിലുകള്‍ തുറക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ജി 20 ഉച്ചകോടി: സൈബര്‍ ഹാക്കിങിന് സാധ്യത; സംശയമുളള ഇ മെയിലുകള്‍ തുറക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിങിന് സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്ന് വിവിധ മന്ത്രാലയങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

സെപ്റ്റംബര്‍ 9,10 തിയതികളിലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും സംശയമുള്ള ഇ മെയിലുകള്‍ തുറക്കരുതെന്നുമാണ് നിര്‍ദേശം.

രാജ്യത്തെ പ്രമുഖ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രം സര്‍ക്കുലര്‍ നല്‍കിയത്.

കോവിഡ്, ഡിജിറ്റ് ട്രാസ്ഫമേഷന്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ഇ മെയിലുകള്‍ വഴിയാകും ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുക എന്നും റിപ്പോര്‍ട്ടിലുണ്ട്.

അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ 20 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ബാലിയില്‍ നടന്ന കഴിഞ്ഞ ഉച്ചകോടിയിലും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.