പുതുവത്സരത്തലേന്ന് മെട്രോയില്‍ സഞ്ചരിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍; വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്

പുതുവത്സരത്തലേന്ന് മെട്രോയില്‍ സഞ്ചരിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍; വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്

കൊച്ചി: പുതുവര്‍ഷത്തലേന്ന് റെക്കോര്‍ഡ് വരുമാനവുമായി കൊച്ചി മെട്രോ. 122897 പേരാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് തലേന്ന് മാത്രം മെട്രോയില്‍ സഞ്ചരിച്ചത്. 37,22,870 രൂപയാണ് വരുമാനമായി ലഭിച്ചത്.

കൊച്ചി നഗരത്തിലുടനീളമുള്ള ആഘോഷങ്ങള്‍ കണക്കിലെടുത്ത് യാത്ര എളുപ്പവും സുരക്ഷിതവുമാക്കാന്‍ പുലര്‍ച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സര്‍വീസ് നീട്ടിയിരുന്നു.

പുതുവര്‍ഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കായി മെട്രോ സര്‍വീസ് രാത്രി ഒന്നു വരെ നീട്ടുകയായിരുന്നു. ഒപ്പം രാത്രിയുള്ള സര്‍വീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കിയിരുന്നുള്ളൂ.

ഡിസംബര്‍ 31ന് രാത്രി ഒന്‍പത് മുതല്‍ ജനുവരി ഒന്ന് അര്‍ധരാത്രി ഒന്ന് വരെ ടിക്കറ്റ് നിരക്കില്‍ 50% ന്റെ കിഴിവാണ് മെട്രോ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.