ദുബായ്: പുതുവർഷ പുലരിയില്‍ അബുദബിയിലും റാസല്‍ഖൈമയിലും ഉള്‍പ്പടെ നടന്ന കരിമരുന്ന് പ്രയോഗങ്ങളില്‍ പിറന്നത് ആറ് റെക്കോർഡുകള്‍. അബുദബിയാണ് നാല് ഗിന്നസ് റെക്കോർഡുകള്‍ സ്വന്തമാക്കിയത്. അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റവലില്‍ നടന്ന വെടിക്കെട്ടാണ് റെക്കോർഡ് ബുക്കില്‍ ഇടം നേടിയത്. 10 ലക്ഷം പേരാണ് ദൃശ്യവിസ്മയത്തിന് സാക്ഷികളായത്.

40 മിനിറ്റ് നേരം നീണ്ടുനിന്ന വെടിക്കെട്ടില്‍ ഉപയോഗിച്ച കരിമരുന്നിന്‍റെ അളവ്, വെടിക്കെട്ടിന്‍റെ വിന്യാസം, ദൈർഘ്യം എന്നിവയിലാണ് വിവിധ റെക്കോർഡുകള്‍ നേടിയത്. 3000 ത്തോളം ഡ്രോണുകളും ആകാശത്ത് വിസ്മയ പ്രകടനം നടത്തി. ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജ്യുഡിക്കേറ്റർ അൽവലീദ് ഒസ്മാൻ പരിശോധിച്ച് റെക്കോർഡ് സ്ഥിരീകരിച്ചു.
റാസല്‍ഖൈമയില്‍ രണ്ട് റെക്കോർഡുകളാണ് പിറന്നത്.അൽമർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെ 4.7 കി.മീ നീളത്തിൽ 12 മിനിറ്റ് നടന്ന വെടിക്കെട്ടും, 673 ഡ്രോണുകളെ അണിനിരത്തി 1100 മീറ്റർ ഉയരത്തില്‍ ഒരുക്കിയ ആകാശ കാഴ്ചയുമാണ് റെക്കോർഡിന് അർഹമായത്.

കരിമരുന്ന് പ്രകടനം ആകാശ വീക്ഷണം നടത്തി യുഎഇ രാഷ്ട്രപതി
പുതുവർഷപുലരിയില്‍ നടന്ന വെടിക്കെട്ട് പ്രകടനം ഹെലികോപ്റ്ററില്‍ ഇരുന്ന് നിരീക്ഷിക്കുന്ന യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വീഡിയോ സമൂഹമാദ്യമങ്ങളില്‍ തരംഗമായി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ നടന്ന റെക്കോർഡ് വെടിക്കെട്ടുകളാണ് അദ്ദേഹം ഹെലികോപ്റ്ററില്‍ ഇരുന്ന് വീക്ഷിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.