മന്നം ജയന്തിക്ക് പിന്നാലെ മാരാമണ്‍ കണ്‍വന്‍ഷനിലേക്കും തരൂരിന് ക്ഷണം; ഫെബ്രുവരി 18 ന് നടക്കുന്ന യുവ വേദിയില്‍ സംസാരിക്കും

മന്നം ജയന്തിക്ക് പിന്നാലെ മാരാമണ്‍ കണ്‍വന്‍ഷനിലേക്കും തരൂരിന് ക്ഷണം; ഫെബ്രുവരി 18 ന് നടക്കുന്ന യുവ വേദിയില്‍ സംസാരിക്കും

പത്തനംതിട്ട: എന്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി സമ്മേളനത്തിന് എത്തിയതിന് പിന്നാലെ ശശി തരൂരിന് മാരാമണ്‍ കണ്‍വന്‍ഷനിലേക്കും ക്ഷണം.

മാര്‍ത്തോമ സഭ യുവജന സഖ്യത്തിന്റെ ആവശ്യ പ്രകാരമാണ് ശശി തരൂര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നത്. കണ്‍വന്‍ഷനോടനുബന്ധിച്ച് ഫെബ്രുവരി 18 ന് നടക്കുന്ന യുവ വേദിയില്‍ 'യുവാക്കളും കുടിയേറ്റവും' എന്ന വിഷയത്തില്‍ തരൂര്‍ സംസാരിക്കും. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍.

സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് ശശി തരൂര്‍ എത്തുന്നതോടെ കൂടുതല്‍ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം.

128 മാത് മാരമണ്‍ കണ്‍വന്‍ഷന്റെ ഭാഗമായുള്ള യുവവേദിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് മാര്‍ത്തോമ സഭ യുവജന സഖ്യം പ്രസിഡന്റ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പയാണ്. സാധരണഗതിയില്‍ കണ്‍വന്‍ഷനിലേക്ക് രാഷ്ട്രീയക്കാര്‍ എത്താറുണ്ടെങ്കിലും പ്രധാനപ്പെട്ട വേദിയില്‍ സംസാരിക്കാന്‍ ക്ഷണം കിട്ടുന്നത് അപൂര്‍വം.

ക്രിസ്ത്യന്‍ സഭകള്‍ക്ക് പുറത്തുള്ളവരും അപൂര്‍വമായാണ് യുവ വേദിയില്‍ സംസാരിച്ചിട്ടുള്ളത്. മുമ്പ് സുനില്‍ പി ഇളയിടം പങ്കെടുത്തിട്ടുണ്ട്. തരൂര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കെതിരെ കോണ്‍ഗ്രസില്‍ തന്നെ പടയൊരുക്കം സജീവമാകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സാമുദായിക വേദികളില്‍ അദേഹം പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.