സമുദ്രാതിര്‍ത്തി ലംഘനം; കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ഭുജില്‍ മാത്രം പിടിയിലായത് 79 പാകിസ്ഥാനി മത്സ്യബന്ധന ബോട്ടുകള്‍

സമുദ്രാതിര്‍ത്തി ലംഘനം; കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ഭുജില്‍ മാത്രം പിടിയിലായത് 79 പാകിസ്ഥാനി മത്സ്യബന്ധന ബോട്ടുകള്‍

ന്യുഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഗുജറാത്തിലെ ഭുജില്‍ മാത്രം കഴിഞ്ഞ വര്‍ഷം പിടിയിലായത് 79 പാകിസ്ഥാനി മത്സ്യബന്ധന ബോട്ടുകള്‍. 22 പാക് മത്സ്യത്തൊഴിലാളികളും കഴിഞ്ഞ വര്‍ഷം പിടിയിലായി.

അതിര്‍ത്തി രക്ഷാ സേന പുറത്തു വിട്ട കണക്കുകളിലാണ് ഇവ വ്യക്തമാകുന്നത്. ഭുജിലെ ക്രീക്സ്, ഹരാമി മേഖലകളിലാണ് ഇവ പിടികൂടിയത്. ഗുജറാത്ത് അതിര്‍ത്തി വഴി കടത്താൻ ശ്രമിച്ച 250 കോടി രൂപ വിലമതിക്കുന്ന 50 പാക്കറ്റ് ഹെറോയിനും 2.49 കോടി രൂപ വിലമതിക്കുന്ന 61 പാക്കറ്റ് ചരസും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യ പാക് അതിര്‍ത്തിയിലെ 7,419 കിലോമിറ്ററാണ് ബിഎസ്എഫ് സുരക്ഷയിലുള്ളത്്. കള്ളക്കടത്തിനിടെ 22 ഇന്ത്യക്കാരും നാല് പാകിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് കാനഡക്കാരും ഒരു റൊഹിന്‍ഗ്യയും പിടിയിലായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.