പുതിയ ബജറ്റിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നു; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കജനകമെന്ന് ധനമന്ത്രി

പുതിയ ബജറ്റിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നു; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കജനകമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പുതിയ ബജറ്റിനുള്ള തയാറെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

സംസ്ഥാനം ആവശ്യപ്പെട്ട പല കാര്യങ്ങളും കേന്ദ്രം അനുവദിക്കാത്ത വിഷമകരമായ സാഹചര്യമുണ്ടെന്നും ജി.എസ്.ടി നഷ്ടപരിഹാരം തുടരാത്തതും അര്‍ഹമായ നികുതി വിഹിതം നല്‍കാത്തതുമടക്കം പ്രതിസന്ധിയാണെന്നും മന്ത്രി ചൂണ്ടികാട്ടി.

സമാന സ്ഥിതിയാണ് മറ്റ് സംസ്ഥാനങ്ങളിലുമുള്ളത്. നോട്ട് നിരോധന വിഷയത്തില്‍ സുപ്രീംകോടതി നോക്കിയത് നിയമപരമായ കാര്യങ്ങളാണ്. നോട്ട് നിരോധനം മൂലം വ്യവസായ-കാര്‍ഷിക-സേവന രംഗത്ത് ഉണ്ടാക്കിയ തകര്‍ച്ചക്ക് പരിഹാരമുണ്ടായിട്ടില്ല.

കേന്ദ്ര സാമ്പത്തിക നയങ്ങള്‍ സംസ്ഥാനത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പണം ചെലവാക്കേണ്ട ഒന്നിലും ചെലവിടാതിരുന്നിട്ടില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നടപടികളാണ്.

അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റിന്റെ തയാറെടുപ്പ് പുരോഗമിക്കുന്നു. ബജറ്റിന് മുന്നോടിയായി ചര്‍ച്ചകള്‍ നടക്കുന്നു. ബജറ്റ് അവതരിപ്പിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.