തിരുസ്വരൂപ രൂപങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്ത നിലയില്‍
റായ്പുര്‍: കത്തോലിക്ക ദേവാലയത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്ന ചത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ഗോറ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായിട്ടാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ഗോത്ര വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ പള്ളിക്കും സ്‌കൂളിനും നേരെ ആക്രമണം നടത്തിയത്. ഇവിടുത്തെ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്ക ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. അഞ്ഞൂറോളം പേരടങ്ങുന്ന സംഘം ദേവാലയം ആക്രമിക്കുകയായിരുന്നു.
ഗോത്ര വര്‍ഗത്തിലെ ഒരു വിഭാഗം കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. 1000 ത്തോളം പേരാണ് കത്തോലിക്ക

വിശ്വാസത്തിലേക്ക് വന്നത്. ഇവരെ ഗോത്ര നേതാക്കന്‍മാര്‍ ഊരുവിലക്കുകയും വീടുകള്‍ കൈയേറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധ പ്രകടനമായി എത്തിയ പ്രദേശവാസികള്‍ പള്ളിയും സ്‌കൂളും അടിച്ചു തകര്‍ക്കുകയായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് സദാനന്ദ കുമാറിനടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ഡിസംബര്‍ മുതല്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഞായറാഴ്ച രാത്രി ക്രൈസ്തവരും ഗോത്രവര്‍ഗക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ദേവാലയത്തിനു നേരെയും ആക്രമണം നടന്നത്.

അഞ്ഞൂറോളം പേര്‍ വരുന്ന അക്രമി സംഘം വലിയ മരകഷണങ്ങളും മറ്റുമായി ദേവാലയത്തിലേയ്ക്ക് പാഞ്ഞുടുക്കുകയായിരുന്നു. ആക്രമണത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സദാനന്ദ കുമാറിന് തലക്ക് പരുക്കേറ്റിരുന്നു. കൂടാതെ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഡിസംബര്‍ ആദ്യനാള്‍ മുതല്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഞായറാഴ്ച രാത്രിയോടെ ക്രൈസ്തവരും ഗോത്രവര്‍ഗക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ്ഗോറയുടെ സമീപത്തെ ബഖ്രുപാറയിലെ ഒരു ദേവാലയത്തില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ദേവാലത്തിലെ തിരുസ്വരൂപങ്ങള്‍ തകര്‍പ്പെട്ടിട്ടുണ്ട്. അള്‍ത്താര, കുരിശടി, പ്രതിമകള്‍ എന്നിവയും തകര്‍ത്തു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചു.
അതേസമയം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ഇടവക വികാരി ഫാ. ജോമോന്‍ ദേവസ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നും സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്. അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി അഞ്ച് വര്‍ഷം മുമ്പാണ് പുനര്‍നിര്‍മിച്ചത്. ആള്‍ക്കൂട്ടം എല്ലാം തകര്‍ത്തെന്നും വികാരി ഫാ. ജോമോന്‍ ദേവസ്യ പറയുന്നു. പുറത്ത് വരുന്ന ദൃശ്യങ്ങളും അത് ശരിവെയ്ക്കുന്നു.

ഗോത്ര വര്‍ഗത്തില്‍ നിന്നും നിരവധി പേര്‍ ക്രിസ്ത്യന്‍ വിശ്വാസം അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ കത്തോലിക്ക വിശ്വാസത്തിലേക്ക് വന്ന നിരവധി പേരെ വീടുകളില്‍ നിന്നും പുറത്താക്കിയിരുന്നു. ക്രിസ്തു മതം സ്വീകരിച്ച നിരവധി ആളുകളുടെ വീടുകള്‍ കൈയേറുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തതായും സഭാ വൃത്തങ്ങള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.