ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിച്ചാല്‍ മതിയെന്നും വിദ്വേഷ പ്രസംഗം തടയാന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അവശ്യമില്ലെന്നും സുപ്രീം കോടതി. രാഷ്ട്രീയ പ്രവര്‍ത്തകരുടെ വിദ്വേഷ പ്രസംഗം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിലാണ് ഭരണ ഘടനാ ബഞ്ച് ഭൂരിപക്ഷ വിധി പ്രഖ്യാപിച്ചത്.
ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. സ്വയം നിയന്ത്രണം മതിയെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ നിരീക്ഷിച്ചു. എന്നാല്‍ ജസ്റ്റിസ് ബി.വി. നാഗരത്ന ഭിന്നവിധി വായിച്ചു.
മാര്‍ഗ നിര്‍ദേശങ്ങള്‍ എര്‍പ്പെടുത്തി നിയന്ത്രണം ഉചിതമാകില്ലെന്ന് ജസ്റ്റിസ് രാമ സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. എന്നാല്‍ അഭിപ്രായസ്വാതന്ത്രം പ്രധാനമാണെങ്കിലും അതിന്റെ പ്രയോഗം ഉദ്ദേശ ശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളില്‍ അടക്കം നടത്തുന്ന പരാമര്‍ശങ്ങള്‍ മറ്റുള്ളവരെ അപമാനിക്കുന്നതോ അവമതിക്കുന്നതോ ആകരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. സ്ത്രികളെ അവമതിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രസ്താവനകള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്ന വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ബലാത്സംഗ കേസിലെ ഇരയ്ക്ക് എതിരായ അസം ഖാന്റെ പരാമര്‍ശങ്ങളായിരുന്നു കേസിനാധാരം. മന്ത്രി സ്ഥാനത്തിരുന്ന എം.എം മണി പെമ്പിളെ ഒരുമയ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അനുബന്ധ കേസിന്റെ ഭാഗമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.