ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. ഡല്‍ഹിയില്‍ നിന്നും ഫുക്കറ്റിലേക്കുള്ള വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് താഴെയിറക്കിയത്. യാത്രികര്‍ മറ്റൊരു വിമാനത്തില്‍ ഫുക്കറ്റിലേക്ക് തിരിച്ചു.
ഇന്‍ഡിഗോ 6ഇ1763 വിമാനത്തിനാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. രാവിലെ 6.25 നായിരുന്നു ഡല്‍ഹിയില്‍ നിന്നും വിമാനം പുറപ്പെട്ടത്. എന്നാല്‍ 7.22 ഓടോ തിരിച്ചിറക്കുന്നതായി അറിയിപ്പ് ലഭിക്കുകയായിരുന്നു.
വിമാനത്തിന്റെ ഹൈഡ്രോളിക് ഗ്രീന്‍ സിസ്റ്റം നഷ്ടമായെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ നവംബറില്‍ യെല്ലോ ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കിയിരുന്നു. ഹൈദരാബാദില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനം ആണ് മുംബൈയില്‍ താഴെയിറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.