വിദ്യാര്‍ഥി തെന്നി വീണു: കലോത്സവ വേദിയില്‍ പ്രതിഷേധം; മത്സരം നിര്‍ത്തിവച്ചു

വിദ്യാര്‍ഥി തെന്നി വീണു: കലോത്സവ വേദിയില്‍ പ്രതിഷേധം; മത്സരം നിര്‍ത്തിവച്ചു

കോഴിക്കോട്: കാര്‍പെറ്റില്‍ മത്സരാര്‍ഥി തെന്നി വീണതിനെ തുടര്‍ന്ന് കലോത്സവ വേദിയില്‍ പ്രതിഷേധം. കോല്‍ക്കളി വേദിയിലാണ് വിദ്യാര്‍ഥി തെന്നി വീണത്. പ്രതിഷേധം രൂക്ഷമായതോടെ മത്സരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

കാര്‍പെറ്റ് മാറ്റണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരവിഭാഗത്തിലാണ് സംഭവം. കാര്‍പെറ്റില്‍ തട്ടിവീണ് വിദ്യാര്‍ഥിയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്.

മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്‌നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതില്‍ കൃത്യമായി പരിഹാരം കണ്ടില്ലെന്നാണ് ആക്ഷേപം.

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സബ്ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.