ബ്ലാസ്‌റ്റേഴ്‌സിന് തുടർച്ചയായി എട്ടാം ജയം: ജംഷദ്പൂരിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളിന്; പോയിന്റ് പട്ടികയില്‍ മൂന്നാമതായി ബ്ലാസ്‌റ്റേഴ്‌സ്

ബ്ലാസ്‌റ്റേഴ്‌സിന് തുടർച്ചയായി എട്ടാം ജയം: ജംഷദ്പൂരിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളിന്; പോയിന്റ് പട്ടികയില്‍ മൂന്നാമതായി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷദ്പൂര്‍ എഫ്‌സിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.

ജിയാന്നുവും ദിമിത്രസും അഡ്രിയാന്‍ ലൂണയുമാണ് കേരളത്തിന്റെ സ്‌കോറര്‍മാര്‍. മത്സരത്തില്‍ ഒന്‍പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി ഓസ്‌ട്രേലിയന്‍ താരം അപോസ്തലസ് ജിയാനുവാണ് ആദ്യം ഗോള്‍ നേടിയത്. 17ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ഗോള്‍ മടക്കി. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ തട്ടിയകറ്റിയ ഇഷാന്‍ പണ്ഡിതയുടെ ഷോട്ട് ഡാനിയല്‍ ചിമ റിട്ടൻ അടിച്ചായിരുന്നു ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്‌സിന്റെ വല നിറച്ചത്.

ആക്രമണം തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതും ലക്ഷ്യം കണ്ടു. 29 ആം മിനുട്ടില്‍ കേരളത്തിന് പെനാള്‍ട്ടി ലഭിച്ചു. ജെസ്സലിന്റെ ഒരു ക്രോസില്‍ നിന്ന് ലഭിച്ച ഹാന്‍ഡ് ബോള്‍ ആണ് പെനാള്‍ട്ടിയായി മാറിയത്. പെനാള്‍ട്ടി എടുത്ത ദിമിത്രിസ് ദിയമന്റകോസിന് പിഴച്ചില്ല. സ്‌കോര്‍ 2-1.  

66ആം മിനുട്ടിൽ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ വന്നു. സഹല്‍, ഡയമന്റക്കോസ്, ജിയാനു എന്നിവര്‍ക്ക് പരസ്പരം പാസ് ചെയ്ത് ലഭിച്ച പന്ത് ലൂണ വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ എട്ടാം ജയമാണിത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.