ലഡാക്ക്: ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സിന്റെ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പര്‍വ്വത നിരയില്‍ അതിര്‍ത്തി കാക്കാന്‍ നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറായി. സിയാച്ചിന്‍ യുദ്ധ സ്‌കൂളില്‍ ഒരു മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ശിവ ചൗഹാനെ സിയാച്ചിനിലെ കുമാര്‍ പോസ്റ്റിൽ നിയമനം നല്‍കിയത്.
'ഫയര്‍ ആന്‍ഡ് ഫ്യൂറി സംഘത്തിന്റെ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയിലെ കുമാര്‍ പോസ്റ്റില്‍ പ്രവര്‍ത്തനത്തിനായി വിന്യസിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറായി' എന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്തു.
രാജസ്ഥാന്‍ സ്വദേശിനിയാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍. ഉദയ്പൂരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിവ ഉദയ്പൂരിലെ എന്‍ജെആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.