തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ എലി കടിച്ച രാഗിയെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായി ആരോപണം. പൗഡിക്കോണം സ്വദേശിയായ അമ്പത്തെട്ടുകാരി ഗിരിജകുമാരിയുടെ കാലിലാണ് കഴിഞ്ഞ ശനിയാഴ്ച എലി കടിച്ചത്.
തീവ്രപരിചരണ വിഭാഗമായ യെല്ലോ സോണില്‍ ഡയാലിസിസിനു ശഷം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് സംഭവം. ഗിരിജകുമാരിയുടെ കാലിലെ രണ്ടു വിരലുകളിലാണ് എലി കടിച്ചത്. വിരലുകളുടെ നഖവും അതിനുചേര്‍ന്നുള്ള മാംസവും എലി കടിച്ചെടുത്തിരുന്നു. ഡ്യൂട്ടി നഴ്സ് എത്തി ഗിരിജയുടെ കൂടെയുണ്ടായിരുന്നവരെ വിവരമറിയിച്ചു. തുടര്‍ന്ന് ഗിരിജയെ പ്രിവന്റീവ് ക്ലിനിക്കിലെത്തിച്ചു.
ഡോക്ടര്‍ പരിശോധിച്ച ശഷം പുലര്‍ച്ചെയോടെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ട് തിരികെ വാര്‍ഡിലേക്ക് മാറ്റി. എലികടിയേറ്റ സംഭവം പുറത്തറിഞ്ഞതോടെയാണ് ഇവര്‍ക്ക് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി വീട്ടിലേക്കയച്ചത്.
അതേസമയം മെഡിക്കല്‍ കോളജിലെ മാലിന്യനീക്കം നിലച്ചിട്ട് നാളുകളായി. ടോയ്ലറ്റുകളും വാര്‍ഡും ഉള്‍പ്പെടെ വൃത്തിയാക്കുന്നില്ലെന്നും ആരോപണമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.