ലക്‌നൗ: തൊഴില്‍ ഇല്ലായ്മ, വിലക്കയറ്റം തുടങ്ങി രൂക്ഷമായ വിഷയം ചര്‍ച്ച ചെയ്യുന്നതിനും ജനങ്ങളുടെ മനസില്‍ നിന്ന് ഭയം അകറ്റാനും വേണ്ടിയാണ് പാര്‍ട്ടി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എന്നാല്‍ തന്റെ ടീ ഷര്‍ട്ട് മാത്രമാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അല്ലാതെ പാവപ്പെട്ടവര്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തനിക്കൊപ്പം സഞ്ചരിക്കുന്നത് അവര്‍ കാണുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരെ ഞാന്‍ സുഹൃത്തുക്കള്‍ എന്നു വിളിക്കുന്നു. പക്ഷെ അവര്‍ അവരുടെ മുതലാളിമാരെ ഭയന്ന് യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടി അവരുടെ കടമ മറക്കുന്നു.
മാധ്യമങ്ങള്‍ ജനങ്ങളുടെ നാവ് ആവാത്തതിനെ തുടര്‍ന്ന് നോട്ട് നിരോധനം, ജിഎസ്ടി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അവിടെ അവര്‍ മൈക്ക് ഓഫ് ചെയ്യുന്നു.
അതുകൊണ്ടാണ് കന്യാകുമാരി മുതല്‍ കാശ്മീരിലേക്ക് നടന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാമെന്ന് തീരുമാനിച്ചത്. 110 ദിവസം നടന്നിട്ടും തനിക്ക് യാതൊരു ക്ഷീണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ യുപിയിലെ പര്യടനത്തിന് ശേഷം യാത്ര ഹരിയാനയില്‍ പ്രവേശിക്കും. ജനുവരി മുപ്പതിന് യാത്ര ശ്രീനഗറില്‍ സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.